Sat. Jan 18th, 2025
യുഎസ്:

ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ ഒരു വൃക്ക വിൽക്കണമെന്നാണ് പൊതുവേയുള്ള സംസാരം. ഫോണുകളുടെ കാര്യത്തിലും ലാപ്‌ടോപ്പുകളുടെ കാര്യത്തിലും ആപ്പിൾ ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വില. ഇപ്പോഴിതാ മറ്റൊരു ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. പോളിഷിംഗ് ക്ലോത്ത് ആണ് പുതിയ പ്രൊഡക്ട്.

ആപ്പിളിന്റെ സിഗ്നേച്ചർ ലോഗോ പതിപ്പിച്ചിരിക്കുന്ന ഈ തുണി ഐഫോൺ, ഐമാക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതാണ്. 1,900 രൂപയാണ് ഈ തുണിയുടെ വില. ആപ്പിൾ ഉപകരണങ്ങൾ സുരക്ഷിതമായി വൃത്തിയാക്കാൻ ഈ തുണിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.