Mon. Dec 23rd, 2024
കൊ​ച്ചി:

സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ എ​ന്നി​വ തു​റ​ക്കു​മ്പോ​ള്‍ അ​ധി​കൃ​ത​ര്‍ നേ​രി​ടാ​നി​രി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രി​ക്കും മാ​സ്​​ക്. ബാ​ല​സ​ഹ​ജ​മാ​യ അ​ശ്ര​ദ്ധ​യെ ഒ​രു​പ​രി​ധി​വ​രെ മ​റി​ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​ല്​പ​ന്ന​ങ്ങ​ളു​മാ​യാ​ണ് കേ​ര​ള സ്​​റ്റാ​ര്‍ട്ട​പ് മി​ഷ​നി​ല്‍ ഇ​ന്‍കു​ബേ​റ്റ് ചെ​യ്ത ക​മ്പ​നി​യാ​യ വിഎ​സ്ടി ഐഒടി സൊ​ല്യൂ​ഷ​ന്‍സ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.നാ​നോ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ചി​രി​ക്കു​ന്ന മാ​സ്ക്, എ​വി​ടെ​യും കൈ​തൊ​ടാ​തെ ക്യു​ആ​ര്‍ കോ​ഡ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വെ​ന്‍ഡി​ങ്​ മെ​ഷീ​ന്‍, 24 മ​ണി​ക്കൂ​ര്‍ വൈ​റ​സി​നെ തു​ര​ത്തു​ന്ന ശു​ചീ​ക​ര​ണ​ലാ​യ​നി എ​ന്നി​വ​യാ​ണ് വിഎ​സ്ടി പു​റ​ത്തി​റ​ക്കി​യ​ത്.

നാ​നോ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന മാ​സ്കി​ല്‍ എ​വി​ടെ​യെ​ങ്കി​ലും വൈ​റ​സ് പ​തി​ഞ്ഞാ​ല്‍ അ​ഞ്ച് സെ​ക്ക​ൻ​ഡി​നു​ള്ളി​ല്‍ ഇ​ത് ന​ശി​ച്ചു​പോ​കും. മും​ബൈ​യി​ലെ ബി​ടി​എ​സ് ലാ​ബോ​റ​ട്ട​റി​യി​ലാ​ണ് ഇ​തി‍െൻറ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്.എ​വി​ടെ​യും കൈ ​തൊ​ടാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന മാ​സ്ക് വെ​ന്‍ഡി​ങ്​ മെ​ഷീ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഏ​റെ ഗു​ണം ചെ​യ്യും.

ക്യുആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്ത് അ​തി​ലൂ​ടെ പ​ണം ന​ല്‍കു​ക​യും മാ​സ്ക് ല​ഭി​ക്കു​ക​യും ചെ​യ്യും. വി​ദ്യാ​ല​യ​ങ്ങ​ള്‍ക്ക് പു​റ​മെ സി​നി​മ​ഹാ​ളു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, പാ​ര്‍ക്ക്, ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, ഫാ​ക്ട​റി​ക​ള്‍, ഐടി പാ​ര്‍ക്കു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.