Mon. Dec 23rd, 2024
കണ്ണൂർ:

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസ് തുടങ്ങിയതോടെ ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാർഗോ സർവീസ് യാഥാർത്ഥ്യമായതോടെ വിമാനത്താവളത്തിന്‍റെ മുഖഛായ മാറുകയാണ്. നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം. നാലുടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ കഴിയും.

മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാംഡിംഗ് പാർക്കിംഗ് ഫീസുണ്ടാകില്ല. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു.