Mon. Dec 23rd, 2024
കൊച്ചി:

പ്രകൃതി ക്ഷോഭങ്ങളുടെ കെടുതികളിൽ പെടുന്നവരുന്നവർക്ക് അടിയന്തര സഹായമെത്തിക്കാനുള്ള അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്‍ഡ് നെറ്റ്‌വർക്ക് വിഭാഗത്തിന്റെ ആപ്പിന്റെ പുതിയ വേർഷൻ തയാറായി. ജനങ്ങള്‍ക്ക് സഹായം ആവശ്യപ്പെടാനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും സഹായിക്കുന്ന ആപ്പാണ് അമൃതകൃപ എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ളത്.

അമൃത വിശ്വവിദ്യാപീഠം ചാന്‍സലർ മാതാ അമൃതാനന്ദമയിയുടെ നിർദേശത്തിൽ അമൃതയിലെ ഒരു പറ്റം ഗവേഷകരാണ് ആപ്പിനു പിന്നിൽ. സഹായം വേണ്ടവർക്കും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായവർക്കും ആപ് ഉപയോഗിക്കാം. ഇവരെ തമ്മിൽ ബന്ധിപ്പിക്കുകയും കൃത്യമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആപ് സഹായിക്കുമെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്സ് ഡയറക്ടര്‍ ഡോ മനീഷ സുധീര്‍ പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം ജനങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ഈ ആപ്പിലൂടെ സാധിച്ചെന്നും അദ്ദേഹം പറയുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും http://kripa.amrita.edu എന്ന വെബ്‌സൈറ്റിലൂടെയും ആപ് ഡൗൺലോഡ് ചെയ്യാം.