Wed. Jan 22nd, 2025
കണ്ണൂർ:

കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി, മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.