Wed. Jan 22nd, 2025
പത്തനംതിട്ട:

ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിരിക്കുന്ന ഘട്ടത്തിലാണ്‌ എൻജിനീയറിങ്‌, നഴ്‌സിങ്‌, മെഡിസിൻ തുടങ്ങിയ പഠനങ്ങൾ തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നത്‌.

നാലുലക്ഷം വരെ ഈടില്ലാതെ നൽകുന്ന വായ്‌പ കിട്ടാനാണ്‌ വിദ്യാർത്ഥികൾ ഏറെയും ബുദ്ധിമുട്ടുന്നത്‌. ഇവ നൽകാൻ ബാങ്കുകൾക്കും താൽപര്യമില്ല. അടച്ചിടൽ കാരണം ദിവസത്തൊഴിലിൽ ഏർപ്പെടുന്നവരുടെ വീട്ടിലെ വിദ്യാർഥികൾ പഠനത്തിന്‌ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്‌.

ഇവർ വിദ്യാഭ്യാസ വായ്‌പകളെ ആശ്രയിക്കുമ്പോഴാണ്‌ ബാങ്കുകളിൽനിന്ന്‌ ഇവ നൽകാൻ വിമുഖത കാട്ടുന്നത്‌. എന്നാൽ, യോഗ്യമായവർക്കെല്ലാം വായ്‌പ നൽകുന്നുണ്ടെന്ന്‌ ജില്ലയിലെ ലീഡ്‌ ബാങ്ക്‌ മാനേജർ സിറിയക്‌ തോമസ്‌ പറയുന്നു.