വെള്ളറട:
2017ല്‍ 15,000ത്തോളം പേരില്‍നിന്ന് 600 കോടിയോളം രൂപ തട്ടിയ . സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് നിർമലും ഭാര്യയുമടക്കം സ്ഥാപനം പൂട്ടി മുങ്ങിയ സംഭവം കോളിളക്കമുണ്ടാക്കിയിരുന്നു. മാസങ്ങൾക്കുശേഷം നിര്‍മലിനെയും കൂട്ടാളികളെയും തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.
തുടര്‍ന്ന് നിര്മലിൻെറ വസ്തുവകകള്‍ കണ്ടുകെട്ടി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് നടപടികള്‍ പുരോഗമിക്കവേ വസ്തുവകകള്‍ ലേലം ചെയ്ത് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് നൽകാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ആദ്യഘട്ട ലേലം നടന്നു. ചെറിയകൊല്ലയിലെ 10.5 ഏക്കര്‍ വസ്തു 18 കോടി രൂപക്കും മത്തംപലയുള്ള 7.7 സൻെറ് വസ്തു 7.8 ലക്ഷം രൂപക്കുമാണ് ലേലം ചെയ്തത്.