Sun. Feb 23rd, 2025
പത്തനംതിട്ട:

കുഞ്ഞുങ്ങൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പരിപാടിയിൽ പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ (പിസിവി) ജില്ലയിൽ നൽകി തുടങ്ങി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവഹിച്ചു.

കലക്ടർ ഡോ ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്‌സ് അധ്യക്ഷനായി.