Mon. Dec 23rd, 2024
കൽപ്പറ്റ:

ഒരപകടമായിരുന്നു സ്വരൂപ് ജനാർദനൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്‌. വലതുകാൽ മുറിച്ചു മാറ്റണമെന്ന് ഡോക്‌ട‌ർമാർ പറഞ്ഞപ്പോൾ ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നിരുന്ന അവന്റെ ജീവിതം വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിയെന്ന്‌ എല്ലാവരും കരുതി. എല്ലാ നോട്ടങ്ങളും സഹതാപത്തിന്റേതായിരുന്നു.

സ്വപ്‌ന‌ങ്ങളും പ്രതീക്ഷകളും അസ്തമിച്ചെന്നു കരുതിയിടത്തുനിന്ന് സ്വരൂപ് ഉയർത്തെഴുന്നേറ്റു. വലതുകാൽ മുറിച്ചുമാറ്റിയിട്ട് കൃത്യം ഒരുവർഷം തികയുന്ന അന്നുതന്നെ അവൻ ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മണാലിയിലെത്തി. തന്റെ പേരിൽ പുറത്തിറങ്ങുന്ന സിനിമയിൽ അഭിനയിക്കാൻ.

അതിജീവനം കുഞ്ഞു സിനിമയായി വിങ്സ് എന്ന പേരിൽ പുറത്തിറങ്ങി. ഒരുവർഷം മുമ്പാണ്‌ സ്വരൂപ്‌ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച്‌ അപകടമുണ്ടായത്‌. പുളിയാർമല സ്വദേശിയാണ്‌ സ്വരൂപ്‌.