Fri. Nov 22nd, 2024
കോഴിക്കോട്:

കോഴിക്കോട്ട് സ്വകാര്യ ബസുകളില്‍ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പരിശോധന. ഒരു ബസിൽ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി. ബസുകളിൽ വ്യാജ ഡീസൽ വ്യാപകമാകുന്നുവെന്ന വാർത്തയെ തുടർന്നാണ് പരിശോധന.

ഇന്നു രാവിലെ അഞ്ചുമുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ബസ് സീസ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഇന്ധന വില ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം സജീവമാകുന്നതായാണ് വിലയിരുത്തല്‍. രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100.21 പൈസയും പെട്രോളിന് 106 രൂപ 69 പൈസയുമായി.

ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് വില.