Mon. Dec 23rd, 2024
മലപ്പുറം:

നഗരസഭയിൽ തനിച്ചു താമസിക്കുന്ന നിരാലംബർക്കു സുരക്ഷിത പാർപ്പിടം എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഷെൽറ്റർ ഹോമിന് ഇന്ന് രാവിലെ 11ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി തറക്കല്ലിടും. മുണ്ടുപറമ്പ് ബൈപാസ് റോഡിനു സമീപം നെച്ചിക്കുറ്റിയിലാണു ഭവന സമുച്ചയമായ ‘ഷെൽറ്റർ ഹോം’ നിർമിക്കുന്നത്.1.73 കോടി രൂപ കേന്ദ്ര ഫണ്ടും 78 ലക്ഷം രൂപ നഗരസഭ വിഹിതവുമായി ആകെ 2.51 കോടി രൂപ ചെലവിലാണു 10,213 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി ഭവനസമുച്ചയം നിർമിക്കുന്നത്.

പദ്ധതിക്കായി 69.2 ലക്ഷം രൂപയുടെ കേന്ദ്ര സഹായധനം നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 30ന് 2.51 കോടി രൂപയുടെ പദ്ധതിക്കു ചീഫ് എൻജിനീയർ സാങ്കേതിക അനുമതി നൽകിയിരുന്നു. നിർമാണം ഒന്നര വർഷം കൊണ്ടു പണി പൂർത്തീകരിക്കണമെന്നാണു കരാർ വ്യവസ്ഥ.