Fri. Apr 19th, 2024
കോട്ടയം:

വേമ്പനാട്ടുകായൽ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി തണ്ണീർത്തടം മിത്രങ്ങൾ രൂപീകരിക്കുന്നു. പൊതുജനങ്ങളെയും വിദ്യാർഥികളെയും എൻജിഒകളെയും മറ്റു ജനകീയ കൂട്ടായ്മയും ഒരുമിച്ച് ചേർത്തുള്ള സന്നദ്ധസംഘടനയുടെ രൂപീകരണമാണ് ലക്ഷ്യം.

തണ്ണീർത്തടങ്ങൾ നേരിടുന്ന ഗുരുതരപ്രശ്നങ്ങൾ കണ്ടെത്തി അവയുടെ സംരക്ഷണത്തിനുള്ള മാർഗങ്ങൾ നിർദേശിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സഹകരണത്തോടെ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രം കുമരകത്ത് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിലാണ് തണ്ണീർത്തടം മിത്രങ്ങൾ രൂപീകരണം പ്രഖ്യാപിച്ചത് തണ്ണീർത്തട പരിപാലനം സംസ്ഥാനതല ബോധവൽക്കരണ ശിൽപശാല സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു.