Sat. Jan 18th, 2025
തിരുവല്ല:

നഗരത്തിലെ വഴിയോരങ്ങളിൽ മാലിന്യം തള്ളാനെത്തുന്നവർ ഒരു നിമിഷം ശ്രദ്ധിക്കൂ. നിങ്ങളെ നോക്കി ചിരിക്കുന്ന പൂക്കളാവും ഇനി അവിടെ ഉണ്ടാവുക. കാടു മൂടികിടക്കുന്ന വഴിയോരങ്ങൾ പൂന്തോട്ടമാക്കി മാറ്റുന്നത് നഗരസഭയിലെ ഹരിതകർമ സേനയാണ്. നിലവിൽ മഴുവങ്ങാട് ട്രാഫിക് ഐലൻഡ് ഉൾപ്പെടെ 4 സ്ഥലത്ത് പൂന്തോട്ടം തയാറായി. ഒരു മാസത്തിനുള്ളിൽ 12 സ്ഥലത്തുകൂടി തയാറാകും

ഹരിത തിരുവല്ല പദ്ധതിയുടെ കീഴിൽ നഗരസഭ നടപ്പാക്കുന്ന മാലിന്യരഹിത തെരുവോരം നഗരസഭയിലെ മുഴുവൻ വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ പറഞ്ഞു. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജന പങ്കാളിയായ ക്രിസ് ഗ്ലോബലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മഴുവങ്ങാട് ചെടിനട്ട് മാത്യു ടി തോമസ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.