Thu. Dec 19th, 2024
കിളിമാനൂർ:

അന്യമാകുന്ന കാർഷിക സംസ്കൃതിക്ക് കുഞ്ഞുകരങ്ങളിലൂടെ, പ്രത്യാശയുടെ പുതിയ വെളിച്ചം പകർന്നു നൽകുകയാണ് മടവൂർ ഗവ എൽപിഎസിലെ “പാഠം ഒന്ന് പാടത്തേക്ക്’ കാർഷിക പ്രവർത്തനം. കാർഷിക സംസ്കൃതിയെ അറിയുന്ന, മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാൻ കഴിയുന്ന, ഭക്ഷ്യസുരക്ഷയുടെ ആദ്യപാഠങ്ങളാണ് പുതുതലമുറയ്ക്ക് പകർന്നുനൽകുന്നത്.

പിന്നിട്ട വർഷങ്ങളിലെ അനുഭവ മ്പത്തുമായി സമൂഹത്തിനായി പുതിയ പാഠം രചിച്ചു, “നടീൽ ഉത്സവത്തിലൂടെ’ മടവൂർ ഗവ എൽപിഎസിലെ കാർഷിക ക്ലബ്ബിലെ കൂട്ടുകാർ. നടീൽ ഉത്സവം ആനകുന്നം ജില്ലാ പഞ്ചായത്ത് അംഗം ടി ബേബിസുധ ഉദ്ഘാടനംചെയ്തു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ അധ്യക്ഷനായി.