Mon. Dec 23rd, 2024
നീണ്ടൂർ:

പ്രാലേൽ‍ പാലത്തിൽ‍ വീണ്ടും അപകടം. പാലം നിർമാണം ‌ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രി 8നു ഓട്ടോയും കാറും കൂട്ടിയിടിച്ചു ആർപ്പൂക്കര സ്വദേശി ബീന ശേഖരന് (44) പരുക്കേറ്റിരുന്നു. നീണ്ടൂർ പഞ്ചായത്തിലെ 15-ാം വാർഡിലാണു പ്രാലേൽ പാലം സ്ഥിതി ചെയ്യുന്നത്.

9 മീറ്റർ വീതിയുള്ള റോഡിലെ പാലത്തിനു 5 മീറ്റർ വീതി മാത്രമാണു ഉള്ളത്. വീതി കുറവാണ് പാലത്തിൽ അപകടങ്ങൾ ഉണ്ടാകാനുള്ള കാരണം. കൂടാതെ പാലത്തിന്റെ അടിയിലെ കമ്പികൾ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. പലഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. വശങ്ങളിലെ സംരക്ഷണ ഭിത്തി വാഹനങ്ങൾ ഇടിച്ചു തകർന്ന നിലയിലാണ്.