Sat. Apr 5th, 2025
ഇടമലക്കുടി:

പതിറ്റാണ്ടുണ്ടുകള്‍ പിന്നിട്ടിട്ടും ഇടമലക്കുടി റോഡ് വികസനം യാഥാർത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ആദിവാസികള്‍ ഉപരോധിച്ചു.

ഇടമലക്കുടി പഞ്ചായത്ത് രൂപീകൃതമായിട്ട് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും എല്ലാം പഴയതുപോലെ തന്നെ. റോഡ് വികസനം യാഥാർത്ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇടമലക്കുടിക്കായി അനുവദച്ച വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ദേവികുളത്താണ് പ്രവര്‍ത്തിക്കുന്നത്.