Mon. Dec 23rd, 2024
കോഴഞ്ചേരി:

ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക് ശാപമോക്ഷം ലഭിക്കുന്നത്‌.

അയിരൂർ, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, എഴുമറ്റൂർ, ചെറുകോൽ പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ വികസനത്തിനും റീ ടാറിങ്ങിനുമായി 27,521,589 രൂപയുടെ പദ്ധതികൾ അംഗീകരിച്ചു.