Mon. Dec 23rd, 2024
ഫറോക്ക്:

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്‌‌ ഗൈഡ്സ് വിഷന്‍ 2021–26 പദ്ധതിയിൽ നടപ്പാക്കുന്ന “എന്റെ വീട്ടിലും കൃഷിത്തോട്ടം’ പരിപാടി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.ഫാറൂക്ക് ഹയര്‍സെക്കൻഡറി സ്കൂളിൽ രാമനാട്ടുകര നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി സഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ഗൈഡ്സ്‌ വിഭാഗം കമീഷണര്‍ വി വിശാലാക്ഷി അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷ വി എം പുഷ്പ, ഗൈഡ്സ്‌ വിഭാഗം ജില്ലാ ഒര്‍ഗനൈസിങ്‌ കമീഷണര്‍ വി എം മായ, മുഹമ്മദ് ഇക്ബാല്‍ കുന്നത്ത്, വി സി മുഹമ്മദ് അഷ്റഫ്, സി പി സൈഫുദ്ദീന്‍, ടി ബീരാന്‍കോയ, സി ഉദയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എം സി സൈഫുദ്ദീന്‍‍ സ്വാഗതവും ട്രഷറര്‍ എന്‍ ടി ജ്യോതിബാസു നന്ദിയും പറഞ്ഞു.