Wed. Nov 6th, 2024
ചെറുതോണി:

ഇടുക്കി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. മെഡിക്കൽ കോളജിൽ നാഷനൽ മെഡിക്കൽ കൗൺസിലിന്റെ വിദഗ്ധ സംഘം പരിശോധന നടത്താനിരിക്കെയാണ് ഇത്. നിലവിൽ പുതിയ രോഗികളെ ഇവിടെ പ്രവേശിപ്പിക്കുന്നില്ല.

ചികിത്സയിലുള്ള ഏതാനും രോഗികളെ കൂടി ഡിസ്ചാർജ് ചെയ്താൽ പിന്നെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് അക്കാദമിക് ബ്ലോക്കിൽ മെഡിക്കൽ വിദ്യാർഥികൾക്കുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയ കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ, പകരം സൗകര്യം കണ്ടെത്താതെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. കോവിഡ് ബാധിച്ച് ചികിത്സ വേണ്ട രോഗികളെ ഇനി ഇനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവിടെ 80 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്.

TAGS: