Thu. Jan 23rd, 2025
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനു മുന്നിൽ നൃത്തവും നാടൻപാട്ടും സംഗീത പരിപാടികളും അവതരിപ്പിച്ച് നാഷനൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ്– ‘നന്മ’യുടെ പ്രതിഷേധം. കോവിഡ് മാനദണ്ഡം അനുസരിച്ച് നൃത്തം, സംഗീതം, വാദ്യകലകൾ, ക്ഷേത്ര കലകൾ, നാടകം, നാടൻപാട്ട്, ചിത്രകല എന്നിവ പഠിപ്പിക്കുന്ന കലാ പഠനകേന്ദ്രങ്ങൾ വിദ്യാരംഭത്തിന് മുൻപ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കലാപരിപാടികൾ അവതരിപ്പിക്കാൻ വേദികൾ തുറന്ന് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഏറെക്കാലമായി വേദികൾ കിട്ടാതെ ദുരിതത്തിലായ കലാകാരൻമാരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ വിവിധ കലാപ്രകടനങ്ങൾ നടത്തിയത്. കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സുരേഷ് ഒഡേസ, അടൂർ രാജേന്ദ്രൻ, കലാമണ്ഡലം വിമല മേനോൻ, സിനിമാ ടിവി താരം വഞ്ചിയൂർ പ്രവീൺ കുമാർ, എൻ എൻ ആർ കുമാർ, വിനോദ് മുഴമ്പുഴ, ബാബു സാരംഗി തുടങ്ങിയവർ പ്രസംഗിച്ചു.