Mon. Dec 23rd, 2024
കൊടുമൺ:

കൂടൽ രാക്ഷസൻപാറ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. സ്ഥല പരിശോധനയക്കായി കലക്ടർ ദിവ്യാ എസ് അയ്യരും വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അഡ്വ കെ യുജനീഷ് കുമാർ എംഎൽഎയോടൊപ്പം രാക്ഷസൻ പാറ സന്ദർശിച്ചു.

ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ മന്ത്രി പി എ മുഹമ്മദ് റിയാസിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധനക്കെത്തിയത്.
രാക്ഷസന്റെ മൂക്കിനെ അനുസ്മരിപ്പിക്കുന്ന പാറ നിൽക്കുന്ന സ്ഥലവും രാക്ഷസൻ പാറ മുതൽ പുലിപ്പാറ വരെ പാറയ്ക്കകത്തു കൂടി നീളുന്ന ഗുഹയും.

അനുബന്ധ പാറകളായ തട്ടുപാറയും കുറവൻ കുറത്തി പാറയും ചേർന്നുള്ള സമഗ്രമായ വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. സഞ്ചാരികൾക്ക് മുകളിലേക്ക് കയറാനുള്ള വഴി, മുകളിലെത്തിയാൽ സുരക്ഷയ്‌ക്കാവശ്യമായ കൈവരികൾ എന്നിവ ആവശ്യമാണ്. രാക്ഷസൻ പാറയുടെ ഭാഗമായ തട്ടുപാറയിലെത്തി അസ്തമയവും കണ്ടാണ് സംഘം മടങ്ങിയത്.