Mon. Dec 23rd, 2024
നേമം:

ഓൺലൈൻ സൈറ്റിലൂടെ പണം തട്ടിയതായി വീട്ടമ്മയുടെ പരാതി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ അന്തിയൂർക്കോണം വിജയ വിലാസത്തിൽ രാജലക്ഷ്മി (32) ആണ് പരാതിക്കാരി. ഉത്തരേന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ സൈറ്റിനെതിരെയാണ് പരാതി നൽകിയത്.

സൈറ്റിലൂടെ വീട്ടുസാധനങ്ങളായ പഞ്ചസാര, അരി തുടങ്ങിയവ ഇവർ ഓർഡർ ചെയ്തിരുന്നു. സാധനങ്ങൾ വീട്ടിലെത്തിയില്ലെന്നും 62,000 രൂപ തനിക്ക് നഷ്ടമായെന്നുമാണ് പരാതിയിൽ പറയുന്നത്. ഉത്തരേന്ത്യൻ ഭാഷ സംസാരിക്കുന്ന രണ്ടുപേരുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും എന്നാൽ വീട്ടുസാധനങ്ങൾ ഉടനെ എത്തിക്കാം എന്നു പറഞ്ഞതല്ലാതെ സാധനങ്ങൾ ലഭിച്ചില്ലെന്നും ഇവർ പറയുന്നു.

വീണ്ടും സൈറ്റിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.