Fri. Nov 22nd, 2024
രാജാക്കാട്:

ചെമ്മണ്ണാർ -ഗ്യാപ് റോഡിന്റെ ഭാഗമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാവറസിറ്റി ഭാഗത്ത് കലുങ്കിനോട് ചേർന്ന് നിർമിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന്റെ മുകളിലേക്ക് പതിച്ചു. വഴിയരികിലുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് പോസ്റ്റും ചെരിഞ്ഞു വീണു.

മാവറസിറ്റി തുരുത്തേൽ തോമസിന്റെ വീടിന് മുകളിലേക്കാണ് മതിൽ മറിഞ്ഞു വീണത് ശനിയാഴ്‌ച രാത്രി 12 നാണ് സംഭവം നടന്നത്. രാത്രിയിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ ഒരു വശം ചേർന്ന് സംരക്ഷണഭിത്തി വീണു കിടക്കുന്നത് കണ്ടത് പോസ്റ്റ് മറിഞ്ഞു വീണതിനാൽ വൈദ്യുതി പോയിരുന്നു. ഉടൻ തന്നെ കെഎസ്ഇബി ഓഫിസിൽ വിളിച്ചു പറഞ്ഞ് കണക്‌ഷൻ വിഛേദിച്ചു.

കലുങ്കിനോടു ചേർന്നു നിർമിച്ച സംരക്ഷണ ഭിത്തിക്ക് ഉയരം കൂടുതൽ ഉള്ളതിനാൽ ഫില്ലിങ് സൈഡിൽ വെള്ളം നിറഞ്ഞതാണ് ഇടിച്ചിലിനു കാരണമെന്ന് പറയപ്പെടുന്നു. നിർമാണ സമയത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സൈറ്റിൽ സൂപ്പർവിഷൻ നടത്താറില്ലെന്നും കരാറുകാരുടെ ഡ്രൈവർ പറയുന്നത് പോലെയാണ് സിമൻ്റും,കമ്പിയും ചേർക്കാറുള്ളതെന്നും അപകടം നടന്ന വീട്ടിലെ വീട്ടമ്മ ലിസി പറഞ്ഞു.

TAGS: