മല്ലപ്പള്ളി:
അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിലവിലുള്ള ജോലികൾക്കു പുറമെ കേന്ദ്രസർക്കാരിന്റെ നിരവധി പദ്ധതികൾ പരിമിതമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നത്.
സിഐടിയു താലൂക്ക് സെക്രട്ടറി കെ കെ സുകുമാരൻ സമരം ഉദ്ഘാടനം ചെയ്തു. എസ് മായാദേവി അധ്യക്ഷയായി. കർഷകസംഘം ഏരിയ പ്രസിഡന്റ് ഡോ. ജേക്കബ് ജോർജ്, ജില്ലാ പഞ്ചായത്തംഗം സി കെ ലതാകുമാരി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിനു കുര്യൻ, പി കെ ഗീത, എൻ ആർ ഷീജാമോൾ, വി ശ്രീദേവി, പി സനിതാ ഗോപാൽ, പി എസ് റസീനാ, ജയശ്രീ ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.
അങ്കണവാടി അധ്യാപകരുടെയും ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നതിനെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.