Sun. Dec 22nd, 2024
​പ​ത്ത​നം​തി​ട്ട:

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ സ്​​റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ശേ​ഖ​ര​ണ​വു​മാ​യി ഏ​ഴം​കു​ളം സ്വ​ദേ​ശി കെ ക മാ​ത്യു. ഏ​ക​ദേ​ശം 140 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​രാ​ണാ​ർ​ഥം ഇ​റ​ക്കി​യി​ട്ടു​ള്ള ഒ​ട്ടു​മി​ക്ക ത​പാ​ൽ സ്​​റ്റാ​മ്പു​ക​ളും ഇ​ദ്ദേ​ഹ​ത്തിെൻറ ശേ​ഖ​ര​ത്തി​ലു​ണ്ട്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ 2018മു​ത​ൽ വി​വി​ധ ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ൾ ഇ​റ​ക്കി​യ എ​ല്ലാ സ്​​റ്റാ​മ്പു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മ​ലേ​ഷ്യ ഇ​റ​ക്കി​യ സ്വ​രോ​വ​സ്​​കി ക്രി​സ്​​റ്റ​ൽ പ​തി​ച്ച സ്​​റ്റാ​മ്പു​ക​ൾ ഗി​നി ഇ​റ​ക്കി​യ ത​ടി​യി​ൽ തീ​ർ​ത്ത സ്​​റ്റാ​മ്പ് , മാ​ലി​ദീ​പ് ഇ​റ​ക്കി​യ സി​ൽ​ക്കി​ൽ തീ​ർ​ത്ത സ്​​റ്റാ​മ്പ് തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക​ത​യാ​ണ്.

ഇ​ന്ത്യ​യാ​ണ് ആ​ദ്യ​മാ​യി ഗാ​ന്ധി​സ്മാ​ര​ക സ്​​റ്റാ​മ്പു​ക​ൾ 1948ൽ ​പു​റ​ത്തി​റ​ക്കി​യ​ത്. അ​മേ​രി​ക്ക​യാ​ണ്​ ആ​ദ്യ​മാ​യി 1961 ജ​നു​വ​രി 26ന് ​ഗാ​ന്ധി​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം സ്​​റ്റാ​മ്പ് ഇ​റ​ക്കു​ന്ന ആ​ദ്യ വി​ദേ​ശ​രാ​ജ്യം. ഇ​വ എ​ല്ലാം ഇ​ദ്ദേ​ഹ​ത്തിെൻറ ​േശ​ഖ​ര​ത്തി​ലു​ണ്ട്.

1969ൽ ​ഗാ​ന്ധി​ജി​യു​ടെ ജ​ന്മ​ശ​താ​ബ്​​ദി​യോ​ട്​ അ​നു​ബ​ന്ധി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ൾ, ഇ​ന്ത്യ ഇ​റ​ക്കി​യ 100, 10, 5 , 2, ഒ​രു രൂ​പ നോ​ട്ടു​ക​ൾ, 10 രൂ​പ, 50 പൈ​സ, 20 പൈ​സ നാ​ണ​യ​ങ്ങ​ൾ, ഗാ​ന്ധി​ജി​യു​ടെ ചി​ത്ര​ത്തോ​ടു​കൂ​ടി ഇ​ന്ത്യ ആ​ദ്യ​മാ​യി ഇ​റ​ക്കി​യ 500 രൂ​പ നോ​ട്ടു​ക​ൾ , ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ അ​നു​സ്മ​രി​ച്ച് ഇ​റ​ക്കി​യ സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ ഇ​വ​യും ശേ​ഖ​ര​ത്തി​ലു​ണ്ട്.

മാ​ൾ​ട്ട 2005ൽ ​ഇ​റ​ക്കി​യ 5000 ലി​റ​യു​ടെ ഒ​രു കി​ലോ തൂ​ക്കം വ​രു​ന്ന വെ​ള്ളി​പൂ​ശി​യ ഫാ​ൻ​റ​സി കോ​യി​ൻ ശേ​ഖ​ര​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​ണ്. സ്​​റ്റാ​മ്പി​നൊ​പ്പം അ​വ പു​റ​ത്തി​റ​ക്കി​യ രാ​ജ്യം, ച​രി​ത്രം, മൂ​ല്യം, വ​ർ​ഷം തു​ട​ങ്ങി​യ​വ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി എ​സ് ​എ​ൻ ​എ​ല്ലി​ൽ​നി​ന്ന്​ വി​ര​മി​ച്ച മാ​ത്യു തൻ്റെ ഒ​ഴി​വു​സ​മ​യ​ങ്ങ​ൾ സ്​​റ്റാ​മ്പ് ശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

ജി​ല്ല​ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ധാ​രാ​ളം സ​മ്മാ​ന​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ സ്​​റ്റാ​മ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ജി​ല്ല ഫി​ലാ​റ്റ​ലി​ക് ആ​ൻ​ഡ് ന്യൂ​മി​സ്മാ​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.