Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവല്ലം ടോൾപ്ലാസ സമരം ഒത്തുതീർന്നു. മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്.

കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേക്ക് 11 കിലോമീറ്റർ ചുറ്റളവിൽ നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് ടോൾപ്ലാസ വഴി സൗജന്യമായി കടന്നുപോകാം. ഇതിന് ഒരാഴ്ചത്തേക്ക് തിരിച്ചറിയൽ രേഖയും തുടർന്ന് സൗജന്യ പാസും ഉപയോഗിക്കാം. പാസ് വിതരണം ഇന്ന് മുതൽ ആരംഭിക്കും.

ടോൾപ്ലാസ പരിസരത്തെ വെള്ളക്കെട്ട് ഒരാഴ്ച കൊണ്ട് പരിഹരിക്കും. ഇതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് പുരോഗമിക്കുകയാണ്. തിരുവല്ലം ജംങ്ഷനിൽ പുതിയ പാലത്തിന് ഒരു മാസത്തിനകം ടെണ്ടർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കും. ഇതിന് പാലക്കാട് ഐ ഐ ടിയിൽ നിന്നുള്ള വിദഗ്ധർ റിപ്പോർട്ട് തയാറാക്കും.