Mon. Sep 9th, 2024

മനാമ: ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുമ്പോഴും ഇത്തവണയും മത്സരിക്കാന്‍ ഇന്ത്യയില്ല. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ബഹ്‌റൈന്‍ അടക്കമുള്ള ടീമുകള്‍ ഗെയിംസില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടു വരെ ചൈനയിലെ ഹാങ്ചോയിലാണ് മത്സരം നടക്കുന്നത്. മത്സര ഷെഡ്യൂള്‍ അധികം താമസിയാതെ പുറത്തിറക്കുമെന്ന് ഹാങ്ചോ ഏഷ്യന്‍ ഗെയിംസ് സൂപ്പര്‍വിഷന്‍ ആന്‍ഡ് ഓഡിറ്റ് ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സീ നിങ് മനാമയില്‍ പറഞ്ഞു. 2010 ല്‍ ചൈനയിലെ ഗ്വാങ്ചോയിലാണ് ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ഇടംപിടിച്ചത്. അന്ന് പുരുഷ-വനിത ടീമുകളെ അയക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ഏഷ്യന്‍ ഗെയിംസ് നടക്കുന്ന സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് ടീമുകളെ അയക്കാന്‍ സാധിക്കാത്തത് എന്നായിരുന്നു വിശദീകരണം. മെഡല്‍ സാധ്യതയുള്ള ഇനത്തില്‍ ടീമിനെ അയക്കാത്തത് നിരവധി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം