25 C
Kochi
Friday, September 17, 2021
Home Tags സി ബി ഐ

Tag: സി ബി ഐ

ലൈഫ് മിഷൻ കേസ്; സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി

കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കേസ്സിൽ സിബിഐ കേസ് ഡയറി ഹൈക്കോടതിയ്ക്കു കൈമാറി. കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് സിബിഐ വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിന്റെ പരിശോധനയ്ക്ക് വേണ്ടിയാണ് ഡയറി കൈമാറിയത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും ഹർജി സമർപ്പിച്ചിരുന്നു. കേസ് ഡയറി പരിശോധിച്ചതിനു ശേഷമായിരിക്കും അതിന്റെ വിധിയുടെ...

കർണ്ണാടക: കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ബെംഗളൂരു:   കർണ്ണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെയും സഹോദരൻ ഡികെ സുരേഷിന്റെയും വസതികളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി.ഏകദേശം 15 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. ബെംഗളൂരു റൂറലിൽ നിന്നുള്ള എംപിയാണ് ഡികെ സുരേഷ്.മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സിബിഐ റെയ്ഡിൽ അമർഷം രേഖപ്പെടുത്തി....

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി:   എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും, കുറ്റവിമുക്തരാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിലവിലുള്ള പ്രതികളും നൽകിയിട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക.2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ്...

കേസ് സിബിഐക്ക് വിടില്ല; അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി:   തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും കോടതി നിഷേധിച്ചു. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം അര്‍ണബിന് സുരക്ഷയൊരുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു....

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതു ശരിയല്ലെന്നാരോപിച്ച് സി.ബി.ഐ....

ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അനുമതി

അലഹാബാദ്:അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ.എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ്...

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം ഇന്ന് തുടരും

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നും വാദം തുടരും. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലിലാണ് വാദം നടക്കുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.കേസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ...

നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്‌കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിലേക്കു സങ്കടമാർച്ച് നടത്തി

തിരുവനന്തപുരം:  നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാജ്‌കുമാറിന്റെ അമ്മ, കസ്തൂരി, സെക്രട്ടറിയേറ്റിലേക്ക് സങ്കടമാര്‍ച്ച്‌ നടത്തി. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കരയിലെ ശ്രീജിവിന്റെ അമ്മ രമണി പ്രമീളയും സങ്കടമാര്‍ച്ചില്‍ പങ്കെടുത്തു.ഇവര്‍ക്കൊപ്പം കുടുംബാംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. രാജ്‌കുമാറിന്റെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍...

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സി.ബി.ഐ യുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക് മാറ്റിയത്.പി. ജയരാജനും, ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി. ജയരാജനും,...

വിവരാവകാശപരിധി: സി.ബി.ഐ. അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ

ന്യൂഡൽഹി: വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ. അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ അപേക്ഷകന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികളും അപേക്ഷകന് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതസ്ഥരാണന്നും കമ്മീഷന്‍ വ്യക്തമാക്കി. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ....