Sat. Apr 20th, 2024
കൊച്ചി :

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നും വാദം തുടരും. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലിലാണ് വാദം നടക്കുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികള്‍ 37 തവണ വെട്ടിയാണ് മരണം ഉറപ്പാക്കിയത്. സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കൊല.

 

 

Leave a Reply

Your email address will not be published. Required fields are marked *