27.3 C
Kochi
Thursday, July 18, 2019
Home Tags സി ബി ഐ

Tag: സി ബി ഐ

കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് സി.പി.എം താത്പര്യം സംരക്ഷിക്കാനെന്നു രമേശ് ചെന്നിത്തല

കാസര്‍കോട്: കാസര്‍ക്കോട്ടെ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റിയ, സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്കു പുറത്ത് വരാതിരിക്കാനാണ്, ഉദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാല്‍, കേസ്, സി.ബി.ഐ.ക്ക്...

കാസര്‍കോട് ഇരട്ടക്കൊല: അടിമുടി ദുരൂഹത; സി.ബി.ഐ അന്വേഷണം അനിവാര്യം -കെ.പി.എ മജീദ്

കോഴിക്കോട്: കാസര്‍കോട് പെരിയ കല്ലോട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെ.പി.എ മജീദ്. ഇപ്പോള്‍ പിടികൂടിയ പ്രതികളെല്ലാം സി.പി.എം നിശ്ചയിച്ചു നല്‍കുന്നവരാണ്. പാര്‍ട്ടി അറിയാതെ...

കാസർകോട് കൊലപാതകം സി.ബി.ഐ അന്വേഷിക്കണം: കൃപേഷിന്റെ അച്ഛന് ഹൈക്കോടതിയെ സമീപിക്കും

കാസർകോട് : കാസർകോട് ഇരട്ട കൊലപാതകത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടു വരാൻ കേസന്വേഷണം സി.ബി.ഐ ക്ക് വിടണമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. സംഭവത്തിലുൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. സി.പി.എം...

കലാഭവന്‍ മണിയുടെ മരണം – സുഹൃത്തുക്കളെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി

കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സി.ജെ.എം കോടതിയാണ് സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി...

സിസ്റ്റര്‍ അഭയ കൊലക്കേസ്: തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്നു പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി.കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നിലവിലെ പ്രതികള്‍, ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.നേരത്തെ, കേസിലെ രണ്ടാം...

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ സി ബി ഐ കുറ്റപത്രം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി.ബി.ഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.മുൻപ്, ലോക്കല്‍ പോലീസ് അന്വേഷിച്ചപ്പോള്‍, കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന നിസ്സാര വകുപ്പാണ് ചുമത്തിയിരുന്നത്....

മാറാട് കലാപം: സര്‍ക്കാര്‍ ആവശ്യമായ രേഖകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിയുമായി സി ബി ഐ കോടതിയില്‍

കൊച്ചി: മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം.സര്‍ക്കാരിന് ആവര്‍ത്തിച്ച് കത്തയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍...

മമതയ്ക്ക് തിരിച്ചടി; മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി

ന്യൂഡൽഹി:സി ബി ഐക്കെതിരെ ബംഗാള്‍ പോലീസ് സ്വീകരിച്ച നടപടിയെത്തുടർന്നു മമത ബാനര്‍ജിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിക്കുമെന്ന് സുപ്രീം കോടതി. കൊല്‍ക്കത്ത കമ്മീഷണര്‍ സി ബി ഐക്കു മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി. കമ്മീഷണര്‍ സി ബി ഐ അന്വേഷണവുമായി സഹകരിക്കണമെന്നും മമതയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു....

ലാവ്‌ലിൻ കേസ്; സുപ്രീംകോടതി വാദം കേൾക്കുന്നത് വൈകിയേക്കും

ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ, സുപ്രീം കോടതി, വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി വെച്ചു.. അയോദ്ധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കേൾക്കുന്നതിനാലാണിത്. ജസ്റ്റിസുമാരായ എൻ. വി രമണ, ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുൻപാകെ ഇന്നത്തേക്ക് ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ...

ഐ ടി ഡി സി സീനിയർ മാനേജർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ

ഇന്ത്യയിലെ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഒരു സീനിയർ മാനേജരെ 60,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും സി ബി ഐ അറസ്റ്റു ചെയ്തു.