29 C
Kochi
Sunday, December 8, 2019
Home Tags ശബരിമല

Tag: ശബരിമല

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.ഇന്നലെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നില്‍വെച്ചാണ് ഹിന്ദു ഹെല്‍പ്പ്...

സൂ​ര്യ​ഗ്ര​ഹ​ണം: ശബരിമല നട നാലുമണിക്കൂർ അടച്ചിടും

പ​ത്ത​നം​തി​ട്ട:സൂ​ര്യ​ഗ്ര​ഹ​ണം നടക്കുന്നതിനാൽ നാളെ രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും. മാ​ളി​ക​പ്പു​റം, പമ്പ തു​ട​ങ്ങി​യ ക്ഷേത്രങ്ങളിലെയും നടയും അടച്ചിടും. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക്ഷേ​ത്രം ത​ന്ത്രി കണ്ഠരർ മ​ഹേ​ഷ് മോ​ഹ​ന​ർ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.നാളെ പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​ക്ക് തു​റ​ക്കു​ന്ന ക്ഷേ​ത്ര​ന​ട അ​ഭി​ഷേ​ക​ത്തി​നും നെ​യ്യ​ഭി​ഷേ​ക​ത്തി​നും ശേ​ഷം ഉ​ഷ​പൂ​ജ...

ശബരിമലയ്ക്ക് പ്രത്യേക നിയമം വേണം; മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ശബരിമലയ്ക്ക് പ്രത്യേകം നിയമം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പന്തളം രാജകൊട്ടാരം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം.50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ...

ശബരിമല; യുവതികളില്ലെന്ന് ഉറപ്പ് വരുത്താന്‍ വനിതാ പോലീസിന്റെ കര്‍ശന പരിശോധന

നിലയ്ക്കല്‍: മണ്ഡല മകരവിളക്കുത്സവത്തിന് ശബരിമല നട തുറന്നു. യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസില്‍ വനിത പോലീസ് പരിശോധന കര്‍ശനമാക്കി.അയ്യപ്പ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ പത്ത് യുവതികളെ പോലീസ് തിരിച്ചയച്ചിരുന്നു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലെ യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതിനു ശേഷം പ്രായം അമ്പതില്‍ താഴെയാണെന്ന്...

കനത്ത സുരക്ഷയില്‍ ശബരിമല; മണ്ഡലപൂജകള്‍ക്കായി നട ഇന്നു തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. നിയുക്ത മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനാരോഹണം നടത്തും. സുപ്രീം കോടതി വിധിയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ എജിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡിജിപി പറഞ്ഞു.മണ്ഡല പൂജകള്‍ക്കും, മകരവിളക്കുത്സവത്തിനുമായി ശബരിമല നട ഇന്നു തുറക്കും. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുറത്തു...

ശബരിമല: നിയമോപദേശം തേടി സര്‍ക്കാര്‍; എ ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:   ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ യുവതിപ്രവേശനം ഉടന്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. നിയമോപദേശം തേടി ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. 2018 സപ്തംബര്‍ 28 ന് പുറപ്പെടുവിച്ച യുവതീ പ്രവേശന വിധിയിലെ പല ഭാഗങ്ങളും വിശാല ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ട സാഹചര്യത്തിലാണ് വിധിയില്‍ കൂടുതല്‍ വ്യക്തത...

ശബരിമല ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന്; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡൽഹി:   ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസ് ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിൽ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. വിധി പുനഃപരിശോധിക്കുമെന്നും, 2018 സപ്തംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. മതത്തിന് വലിയ പ്രാധാന്യമുണ്ടെന്നും, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ശബരിമല കേസിന് ബന്ധമുണ്ടെന്നും രഞ്ജന്‍...

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡൽഹി:   ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ 10.30 ന് വിധി പറയും. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്. വിധി പ്രസ്താവിച്ച ബഞ്ചില്‍ നിന്ന് ഒരു ജഡ്ജി വിരമിച്ച...

നോക്കൂ, എന്റെ പേര് ഭീരു എന്നാണ്!

#ദിനസരികള്‍ 936“വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?“ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് ചോദിച്ചത്.വിധിയെക്കുറിച്ച് നമുക്ക് പറയാനുള്ളതെല്ലാം ആ ഒരൊറ്റ വരിയില്‍ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു. കൂടുതല്‍ വിശദീകരണങ്ങളൊന്നുമില്ല.“ഒറ്റ”യാ “ഇരട്ട”യാണോ എന്നു ചോദിച്ചാല്‍...

ചില കാര്‍ട്ടൂണ്‍ വിചാരങ്ങള്‍

#ദിനസരികള്‍ 918   കാര്‍ട്ടൂണുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ആദ്യം മനസ്സിലേക്ക് ഓടി വരിക വിഖ്യാതനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് ഡോണ്‍ട് സ്പെയര്‍ മി ശങ്കര്‍ എന്ന് നെഹ്രു അഭ്യര്‍ത്ഥിച്ചുവെന്ന കഥയാണ്. നിരവധിയാളുകള്‍ പലപ്പോഴായി ഉദ്ധരിച്ചിട്ടുള്ള ആ കഥയിലെത്ര കാര്യമുണ്ടായാലും ഇല്ലെങ്കിലും കാര്‍ട്ടൂണുകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും സൂചിപ്പിക്കാന്‍ ഈ സംഭാഷണത്തിന് കഴിയുന്നുണ്ട് എന്നതാണ് വസ്തുത....