25 C
Kochi
Friday, September 17, 2021
Home Tags ദളിത്

Tag: ദളിത്

ഹാഥ്‌രസ് സന്ദർശിക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനും മറ്റ് മൂന്നുപേരും അറസ്റ്റിൽ

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോയ നാലുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരു മലയാളമാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം സെക്രട്ടറിയും അഴിമുഖം വെബ്‌‌പോർട്ടൽ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പനും, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, ആലം,...

മുസ്ലീങ്ങളെ രാഷ്ട്രരഹിതരാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു: ഒവൈസി

ഹൈദരാബാദ്:   അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്റെ ആസ്ഥാനമായ ഹൈദരാബാദിലെ ദാറുസ്സലാമില്‍ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനം ഇന്ത്യന്‍ പതാക പാറിച്ചുകൊണ്ടും ഡോ. ബി ആര്‍ അംബേദ്‌കറുടെ ഫോട്ടോകളും, ഭരണഘടനയുടെ ആമുഖത്തിന്റെ പകര്‍പ്പുകളും ഉയര്‍ത്തിപ്പിടിച്ചും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഇത് ദീര്‍ഘനാളത്തെ പോരാട്ടമാകുമെന്ന്...

കിത്താർഡ്‌സിലേക്ക് ആദിവാസി ദലിത് ബഹുജന പ്രതിഷേധ മാർച്ച് നടന്നു

കോഴിക്കോട്: ആദിവാസി ദലിത് സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി കിർത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, കിത്താർഡ്‌സിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക, എസ് സി / എസ് റ്റി ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കിർത്താഡ്‌സിൽ കുറഞ്ഞത് 50% ആദിവാസി ദലിത് ഉദ്യോഗാർത്ഥികളെ നിയമിക്കുക, അനധികൃതവും നിയമവിരുദ്ധവുമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക...

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്...വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ, ശ്രീജിത്ത് എന്നീ പോലീസുകാരെ പ്രതികളാക്കി തൃശൂര്‍ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച്കുറ്റപത്രം സമര്‍പ്പിച്ചു. ഇരുവരും പാവറട്ടി സ്‌റ്റേഷനില്‍ വെച്ച് വിനായകനെ...

ചിത്രങ്ങളിലെ ചുവപ്പ് ചായ്‌വ്; വാളയാര്‍ പ്രതികളുടെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു 

തിരുവനന്തപുരം:  വാളയാര്‍ അട്ടപ്പളത്ത് ദളിത് പെണ്‍കുട്ടികളുടെ ദാരുണാന്ത്യത്തില്‍ പ്രതിഷേധം കനപ്പിച്ച് കേരളം. പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകള്‍ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.അതേസമയം, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിവാദ വിഷയമാകുമ്പോള്‍ പ്രതിരോധത്തിലാകുന്നത് ഭരണപക്ഷമാണ്. പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മയടക്കം ആരോപിക്കുമ്പോഴും,...

കനൽ: എക്സ് എംഎൽഎ ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ

തൃശ്ശൂർ :   എക്സ് എംഎൽഎ ആയിരുന്ന ഡോ. സി സി പ്രസാദിനെക്കുറിച്ചുള്ള ഓർമ്മകൾ പുസ്തകരൂപത്തിലാകുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീമതി പ്രവീണയാണ് "കനൽ" എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.1940കളിൽ സർക്കാരുദ്യോഗം വലിച്ചെറിഞ്ഞുകൊണ്ട് ദളിത് സമുദായാംഗമായ അദ്ദേഹം പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കിറങ്ങുകയായിരുന്നു. സാംബവ സമുദായാംഗങ്ങളെ കോർത്തിണക്കി സാംബവ മഹാസഭ എന്ന സുശക്തമായ...

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 5

#ദിനസരികള്‍ 883   ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ട് ഇടതുപക്ഷത്തിന്റെ പൂര്‍വ്വകാല പ്രൌഡികള്‍ കെട്ടുപോയതില്‍ ആശങ്കപ്പെട്ടുകൊണ്ടാണ് ഡോ. മഹേഷ് രംഗരാജന്‍ അഞ്ചാം ദിവസത്തെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് “പാഠങ്ങള്‍ പഠിച്ചില്ലെങ്കില്‍, നവീകരിച്ചില്ലെങ്കില്‍ ഭാവിയില്ല” എന്ന ലേഖനം എഴുതുന്നത്. ഇന്ത്യന്‍ വേദിയില്‍ അതിശക്തമായ സാന്നിധ്യമായിരുന്ന ഇടതുപക്ഷം ഇന്നു ജീവിച്ചു പോകുന്നത് ഡി എം...

ജാതി വിവേചനം : വകുപ്പ് മേധാവിക്കെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷക

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ താൻ അനുഭവിക്കുന്ന വിവേചനങ്ങൾ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിക്കുകയാണ് മലയാള വിഭാഗം ഗവേഷകയായ സിന്ധു. ദളിത് വിദ്യാർത്ഥിയായ തന്നെ മലയാള വിഭാഗം വകുപ്പ് മേധാവി ഡോ. എസ്‍. തോമസ് കുട്ടി നിരവധി തവണ ഒഫീഷ്യൽ ഓഡിറ്റിംഗിന് ഇരയാക്കിയെന്നു സിന്ധു വേദനയോടെ പറയുന്നു.ആഗസ്ത് 26നു വകുപ്പ് മേധാവി...

ഉത്തർപ്രദേശ്: മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു

ബാരാബങ്കി:  മോഷ്ടാവെന്നു സംശയിച്ച് ഒരു വീട്ടുകാർ പെട്രോളൊഴിച്ച് തീകൊളുത്തിയ ദളിത് യുവാവ്, സുജിത് കുമാര്‍ മരിച്ചു. ജൂലായ് 19 നാണ് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ സുജിത് കുമാറിനെ ആക്രമിച്ചത്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.അഞ്ചുപേരെ ഈ...

ഉത്തർപ്രദേശ്: മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി

ബാരാബങ്കി:  മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം നടന്നത്. നായ്ക്കളിൽനിന്നും രക്ഷപ്പെടാനായി ഒരു വീട്ടിലേക്കു കയറി നിന്നതായിരുന്നു 28 കാരനായ യുവാവ്.അക്രമത്തിന് ഇരയായ സുജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ കേസിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേരെ പോലീസ്...