26 C
Kochi
Tuesday, June 18, 2019
Home Tags കൊലപാതകം

Tag: കൊലപാതകം

രണ്ടുവയസ്സുകാരിയുടെ കൊലപാതകം; അലിഗഢിൽ സംഘർഷാവസ്ഥ

അലിഗഢ്:രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അലിഗഢിൽ സംഘര്‍ഷാവസ്ഥ. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൂടാതെ സുരക്ഷ മുന്‍ നിര്‍ത്തി കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്' പോലീസ് തടഞ്ഞു.പെണ്‍കുട്ടി കൊല്ലപ്പെട്ട ടപ്പല്‍...

കെവിൻ കൊലപാതകം: രണ്ടാം ഘട്ട വിസ്താരം ഇന്ന്

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം ഘട്ട വിസ്താരം ഇന്നു തുടങ്ങും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കെവിന്റെ പിതാവ് ജോസഫ്, കേസിലെ നിർണ്ണായകസാക്ഷികൾ എന്നിവരെ ഇന്നു വിസ്തരിക്കും. ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ. ആയിരുന്ന ടി.എം. ബിജു, സി.പി.ഒ. അജയകുമാർ എന്നിവരടക്കം എട്ടുപേരെയാണ് ഇന്നു വിസ്തരിക്കുക.കേസിലെ...

ഒഹായോ: ഒരു സിഖ് കുടുംബത്തിലെ നാലുപേർ വെടിയേറ്റു മരിച്ചു

ഒഹായോ: യു.എസ്സിലെ ഒഹായോയിൽ, ഒരു സിഖ് കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒഹായോയിലെ വെസ്റ്റ് ചെസ്റ്റെർ അപ്പാർട്ട്മെന്റിൽ, ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളേയും ഒരു പുരുഷനേയും പലവട്ടം വെടിയേറ്റ നിലയിലാണു കണ്ടെത്തിയത്. വംശീയ വിദ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമെന്ന രീതിയിലാണ് പ്രാദേശിക പോലീസ് കേസന്വേഷണം നടത്തുന്നത്....

ട്രാസ്‌ജെന്‍ഡര്‍ ഷാലുവിന്‍റെ കൊലപാതകം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ട്രാസ്‌ജെന്‍ഡര്‍ ഷാലുവിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിര്‍ അലിയെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. നേരത്തെ മോഷണം നടത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊല്ലപ്പെട്ട വാര്‍ത്ത വിവാദമായതോടെ ഇയാള്‍ നാട് വിട്ടിരുന്നു. തമിഴ്‌നാട്ടിലേക്കാണ് ഇയാള്‍ മുങ്ങിയത്. പ്രതി എന്ന് സംശയിക്കുന്ന...

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകം; ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു

കോഴിക്കോട്: നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. തുണി കൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്ഥിരീകരിക്കുന്നതിനാണ് ശാലുവിന്റെ ആന്തരികാവയവങ്ങളും സ്രവങ്ങളും റീജ്യണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കയച്ചത്.ശാലുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരു...

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കോഴിക്കോട്:ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും, നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയായ ഷാലുവിന്‍റെ മൃതദേഹം കോഴിക്കോട് കെ.എസ്‌.ആര്‍.ടി.സിക്കു...

യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം: ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കൊലപാതകക്കേസും

കൊല്ലം: യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെ മകള്‍ തുഷാര (27) കഴിഞ്ഞ 21-നു മരണമടഞ്ഞ സംഭവത്തിലാണു ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ (30), ഭര്‍തൃമാതാവ് ഗീതാലാല്‍ (55) എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.കൊലപ്പെടുത്തുക...

ജിബിന്‍ വര്‍ഗീസ് കൊലപാതകം ആസൂത്രിതമെന്ന് പോലീസ്: സംഭവത്തില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു

കൊച്ചി: ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം റോഡുവക്കില്‍ തള്ളാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകള്‍ പള്ളിക്ക് സമീപം ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ വാഹനാപകടം എന്നു തോന്നിക്കുന്ന രീതിയില്‍...

ഓസ്ട്രേലിയയിൽ ഇന്ത്യക്കാരി ദന്തഡോക്ടറുടെ മൃതദേഹം കാറിനുള്ളിലെ സ്യൂട്ട്കേസിൽ

സിഡ്‌നി: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രീതി റെഡ്‌ഡി എന്ന 32കാരിയുടെ മ‍ൃതദേഹമാണ് സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കൻ സിഡ്നിയിലെ കിങ്‌സ്‌ഫോർഡിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഞായറാഴ്ച, പ്രീതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ...

ബഷീറിനെ കൊന്നത് പകരം വീട്ടാന്‍: പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കൊല്ലം: ചിതറയിലെ ബഷീറിന്റെ കൊലപാതകം, പകരം വീട്ടാനെന്ന് പ്രതി ഷാജഹാന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് ഷാജഹാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയത്ത് ബഷീര്‍ കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയാണ് ബഷീറിനെ കുത്തിയതെന്നും, കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ബഷീര്‍, മര്‍ദ്ദിച്ചതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു.പ്രതിയെ...