Sat. Jan 18th, 2025

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. അവാസന രണ്ട് പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 10റണ്‍സായിരുന്നു. മോഹിത് ശര്‍മ എറിഞ്ഞ ഓവറിന്റെ അവസാന രണ്ട് പന്തുകളില്‍ ഒരു സിക്‌സറും ഫോറും നേടി കൊണ്ട് ജഡേജ ചെന്നൈയെ വിജയത്തിളക്കത്തില്‍ എത്തിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്നു പന്ത് നേരിട്ടപ്പോഴേക്കും മഴ വീണ്ടും കളി മുടക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയം നിര്‍ത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐപിഎല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോണിയും സംഘവുമെത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം