Tue. Oct 8th, 2024

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാം നദീമും തനിക്ക് മകനെപ്പോലെയെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. 

ഇത്തവണത്തെ പാരിസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളിയാണ് ലഭിച്ചത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. നീരജിൻ്റെ വെള്ളി മെഡല്‍ നേട്ടം സ്വര്‍ണം പോലെ വിലപ്പെട്ടതാണെന്ന് താരത്തിൻ്റെ അമ്മ സരോജ് ദേവി പറഞ്ഞു.

‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക് ഈ വെള്ളി മെഡല്‍ സ്വര്‍ണത്തിനു സമാനമാണ്. അവനെ പരുക്ക് അലട്ടിയിരുന്നു, അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തില്‍ ഞങ്ങള്‍ പൂര്‍ണമായി സന്തോഷിക്കുന്നു. അവനു ഇഷ്ടപ്പെട്ട ഭക്ഷണം ഞാന്‍ തയ്യാറാക്കി വയ്ക്കും.സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്’,

സരോജ് ദേവി പറഞ്ഞു.