Wed. May 1st, 2024

യൂറോപ്പ ലീഗിലെ ഏഴാം കിരീടം സ്വന്തമാക്കി സെവിയ്യ. ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് സ്പാനിഷ് ക്ലബ് വിജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം പൗലോ ഡിബാലയിലൂടെയാണ് റോമ ആദ്യം ലീഡെടുത്തത്. 55ാം മിനിറ്റില്‍ റോമന്‍ താരം ജിയാന്‍ലൂക്ക മാന്‍സിനിയുടെ ഓണ്‍ഗോളിലൂടെ സെവിയ്യ ഒപ്പമെത്തി. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം വിധി നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ സൂപ്പര്‍താരം യാസീന്‍ ബോനുവാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സെവിയ്യയെ റെക്കോഡ് കിരീടത്തിലേക്ക് നയിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം