Fri. Sep 13th, 2024

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ പോരാട്ടം കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്. ഇന്ന് വൈകിട്ട് 7.30-ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഫൈനല്‍ പോരാട്ടം നടക്കും. കനത്ത മഴയെ തുടര്‍ന്ന് ഫൈനല്‍ പോരാട്ടത്തിന്റെ ടോസ് വൈകിയിരുന്നു. ഒടുവില്‍ ഇന്ത്യന്‍ സമയം രാത്രി 10.54-ന് മൈതാനത്ത് അവസാനഘട്ട പരിശോധന നടത്തിയ അമ്പയര്‍മാരും മാച്ച് റഫറിയും മത്സരം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ടോസ് ഇടുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു മഴയെത്തിയത്. ഇടയ്ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാംഅപ് പ്രാക്ടീസിനായി തയ്യാറെടുക്കുകയും ചെയ്തെങ്കിലും വീണ്ടും മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം മാറ്റിവെക്കുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം