Sun. Apr 28th, 2024

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി കുതിച്ച് ഉയരുന്നതായും സര്‍വേ ഫലം. എന്‍ഡി ടിവി-ലോക്‌നീതി സംയുക്തമായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 27 ശതമാനം ജനങ്ങള്‍ പിന്തുണക്കുന്നതായി സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ തവണ24 ശതമാനം ജനങ്ങളാണ് രാഹുലിനെ പിന്തുണച്ചത്. ഇത്തവണത്തെ സര്‍വേയില്‍ അതില്‍ മാറ്റം വന്നിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തിലേറിയതാണ് രാഹുലിന്റെ ജനസമ്മിതി ഉയരാന്‍ കാരണമായി സര്‍വെ വിലയിരുത്തുന്നത്. അതേസമയം, കോണ്‍ഗ്രസിന് ഇത്തവണ വോട്ട് വിഹിതം കൂടുമെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 19 ശതമാനമാണ് വോട്ട് വിഹിതമെങ്കില്‍ ഇത്തവണ 29 ശതമാനമായി ഉയരുമെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍. 2019ല്‍ മോദിക്ക് ലഭിച്ച 44 ശതമാനം ജനങ്ങളുടെ പിന്തുണ നിലവില്‍ 43 ശതമാനമായി ഇടിഞ്ഞതായും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം