Mon. Dec 23rd, 2024

പാലക്കാട്: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി തുടങ്ങുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും , അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളിലും അംഗങ്ങളായവര്‍ക്കയാണ് ക്ഷേമനിധി ബോര്‍ഡ് ആരംഭിച്ചത്. പാലക്കാട് നടന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി തുടങ്ങിയ ക്ഷേമനിധി രാജ്യത്തിന് കേരളം നല്‍കുന്ന മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുന്നത്. പെന്‍ഷന്‍, വിവാഹ ധനസഹായം, പഠന ധനസഹായം, ചികിത്സ തുടങ്ങിയവ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷേമനിധി ബോഡില്‍ നിന്നും ധനസഹായം ലഭിക്കും. അസുഖം മൂലമോ അപകട മരണമോ സംഭവിച്ചാല്‍ ക്ഷേമനിധി ബോഡില്‍ അംഗമായ തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം ലഭിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം