Mon. Sep 9th, 2024

അമേരിക്കയിലെ ന്യൂമെക്‌സിക്കോയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ മരിച്ചു. പതിനെട്ട് വയസ്സുകാരനാണ് വെടിയുതിർത്തത്. രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. എന്നാൽ അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.