Sat. Jan 18th, 2025
പാ​ല​ക്കാ​ട്​:

വ​ന​വി​സ്​​തൃ​തി വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ്​ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന​ത്​ സം​സ്ഥാ​ന​ത്തെ 13 സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ. നാ​ലു ഭാ​ഗ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തും ആ​ന​ത്താ​ര​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ തോ​ട്ട​ങ്ങ​ളാ​ണ്​ ഉ​ട​മ​ക​ൾ​ക്ക്​ പ്ര​തി​ഫ​ലം ന​ൽ​കി ഏ​റ്റെ​ടു​ക്കു​ന്ന​ത്. റീ​ബി​ൽ​ഡ്​ കേ​ര​ള ഡെവ​ല​പ്​​മെൻറ്​ പ്രോ​ഗ്രാ​മിൻറെ ഭാ​ഗ​മാ​യി ഏ​ഴ്​ വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി ആ​കെ 1450 ഹെ​ക്​​ട​ർ സ്വ​കാ​ര്യ സ്ഥ​ല​മാ​ണ്​ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന​ത്. ഇ​തി​നാ​യി 385.31 കോ​ടി രൂ​പ​യാ​ണ്​ സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു.

തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്, സ്വാ​ഭാ​വി​ക വ​ന​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. കേ​ര​ള ഫോ​റ​സ്​​റ്റ് (വെ​സ്​​റ്റി​ങ്​​ ആ​ൻ​ഡ്​​ മാ​നേ​ജ്മെൻറ്​ ഓഫ്​ ഇ​ക്കോ​ള​ജി​ക്ക​ലി ഫ്ര​ജൈ​ൽ ലാ​ൻ​ഡ്​​സ്​) ആ​ക്​​റ്റിൻറെ സെ​ക്​​ഷ​ൻ നാ​ല്​ പ്ര​കാ​രം ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യോ റൈ​റ്റ്​ ടു ​ഫെ​യ​ർ കോ​മ്പ​ൻ​സേ​ഷ​ൻ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​പ​ര​ൻ​സി ഇ​ൻ ലാ​ൻ​ഡ്​​ അ​ക്വി​സേ​ഷ​ൻ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ്​​ റീ​സെ​റ്റി​ൽ​മെൻറ്​ ആ​ക്​​ട്​ എ​ന്നി​വ ​പ്ര​കാ​ര​മോ എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.കൊ​ല്ലം ശെ​ന്തു​രു​ണി​ വൈ​ൽ​ഡ്​ ലൈ​ഫ്​ ഡി​വി​ഷ​നി​ലെ ക​ല്ലാ​ർ (291 ​ഹെ​ക്​​ട​ർ), റോ​ക്ക്​​വു​ഡ് (152), പെ​രി​യാ​ർ ഈസ്​​റ്റി​ലെ ടൗ​ൺ​റ്റോ​ൺ-​പ​ച്ച​ക്കാ​നം (208), പാ​ല​ക്കാ​ട്​ സൈ​ല​ൻ​റ്​ വാ​ലി ഡി​വി​ഷ​നി​ലെ കെ ​പി എ​സ്​​റ്റേ​റ്റ്​ (100), മ​ണ്ണാ​ർ​ക്കാ​ട്​ ഡി​വി​ഷ​നി​ലെ മ​ണ്ണാ​ർ​ക്കാ​ട്​ റ​ബ​ർ എ​സ്​​റ്റേ​റ്റ് (101) തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ബോ​ണ​ക്കാ​ട്​ മ​ഹാ​വീ​ർ (498), സൗ​ത്ത്​ വ​യ​നാ​ടി​ലെ ത​രിയോ​ട്​ സി ​ആ​ർ (57) നോ​ർ​ത്ത്​ വ​യ​നാ​ടി​ലെ മ​ക്കി​മ​ല സ​രോ​ജ (34), ചെ​റു​മു​ണ്ടേ​രി (40) എ​ന്നി​വ​യാ​ണ്​ സ​ർ​ക്കാ​ർ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങു​ന്ന പ്ര​ധാ​ന എ​സ്​​റ്റേ​റ്റു​ക​ൾ.

ഇ​താ​ദ്യ​മാ​യാ​ണ്​ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ൾ വ​നം​വ​കു​പ്പ്​ പ​ണം കൊ​ടു​ത്ത്​ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 1971ലെ ​പ്രൈ​വ​റ്റ്​ ഫോ​റ​സ്​​റ്റ്​ (വെ​സ്​​റ്റി​ങ്​​ ആ​ൻ​ഡ്​​ അ​സൈ​ൻ​​മെൻറ്) നി​യ​മ​പ്ര​കാ​ര​വും 2003ലെ ​കേ​ര​ള ഫോ​റ​സ്​​റ്റ് ​നി​യ​മ​​​പ്ര​കാ​ര​വും പ​ല​യി​ട​ത്തും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ൾ വ​ന​ത്തി​ലേ​ക്ക്​ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യി​രു​ന്നി​ല്ല.