Sat. Jan 18th, 2025
കറാച്ചി:

പാക്​ സൈനിക മേധാവി ജനറൽ ഖമർ ജാവേദ്​ ബാജ്​വ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ക​ത്തയച്ച റിട്ട മേജർ ജനറലിൻ്റെ മകന്​ അഞ്ചുവർഷം തടവ്​. റിട്ട മേജർ ജനറൽ സഫർ മെഹ്​ദി അസ്​കരിയുടെ മകൻ ഹസൻ അസ്​കരിയെയാണ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്​ സൈനിക കോടതി ശിക്ഷിച്ചത്​.

ബാജ്​വയെ വീണ്ടും സൈനിക മേധാവിയായി തെരഞ്ഞെടുത്തതിനെ വിമർശിച്ചുകൊണ്ട്​ അദ്ദേഹത്തിന്​ കത്തെഴുതിയ ഹസൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ബി ബി സി ഉർദു സർവിസിനെ ഉദ്ധരിച്ച്​ ദ ന്യൂസ്​ ഇൻറർനാഷനൽ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.