Wed. Jan 22nd, 2025
ന്യൂഡൽഹി:

ഐ ആർ സി ടി സിയുടെ 50 ശതമാനം കൺവീനിയസ്​ ഫീസ്​ പങ്കുവെക്കണമെന്ന റെയിൽവേ മന്ത്രാലയത്തിന്‍റെ ഉത്തരവ്​ പിൻവലിച്ചതിന്​ പിന്നാലെ കമ്പനി ഓഹരികളിൽ നേരിയ മുന്നേറ്റം. 25 ശതാനത്തോളം ഇടിവ്​ രേഖപ്പെടുത്തിയതിന്​ ശേഷമാണ്​ ഐ ആർ സി ടി സി ഓഹരികൾ തിരിച്ചു കയറിയത്​. 1278.60 രൂപയിൽ നിന്നും ഐ ആർ സി ടി സി ഓഹരികൾ 650.10 രൂപ വരെ താഴ്​ന്ന ശേഷം പിന്നീട്​ 853.50 രൂപയിലേക്ക്​ തിരിച്ചു കയറി.

ഐ ആർ സി ടി സിയുടെ കൺവീനിയൻസ്​ ഫീസ്​ പങ്കുവെക്കാനുള്ള തീരുമാനത്തിൽ നിന്ന്​ റെയിൽവേ മന്ത്രാലയം പിൻമാറിയെന്ന്​ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ അറിയിച്ചതിന്​ പിന്നാലെയാണ്​ കമ്പനിയുടെ നില മെച്ചപ്പെട്ടത്​.

റെയിൽവേയിൽ ഭക്ഷണവിതരണത്തിൻ്റെയും ടിക്കറ്റ്​ ബുക്കിങ്ങിൻ്റെയും കുത്തക ഐ ആർ സി ടി സിക്കാണ്​. കഴിഞ്ഞ ദിവസം ഐ ആർ സി ടി സി ഓഹരികൾക്ക്​ 20 ശതമാനം നേട്ടമുണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ തീരുമാനം പുറത്ത്​ വന്നതോടെ കമ്പനി ഓഹരികൾ കൂപ്പുകുത്തുകയായിരുന്നു.