Mon. Dec 23rd, 2024
തൊടുപുഴ:

മുല്ലപ്പെരിയാർ മേൽനോട്ടസമിതിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് പി ജെ ജോസഫ് . അവർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സർക്കാർ ഉറപ്പാക്കണം. ഡാം സുരക്ഷിതമാണെന്ന് മുഖ്യമന്ത്രിയോ ജലസേചനമന്ത്രിയോ ആര് പറഞ്ഞാലും അത് തെറ്റാണ്. ഡാം അപകടഭീഷണിയിലാണ്. പുതിയ ഡാം അല്ലാതെ ജനങ്ങളുടെ സുരക്ഷക്ക് മറ്റു മാർഗങ്ങൾ ഇല്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇൻഫ്ലോ കുറയുന്നില്ലെന്നും കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടു പോകണമെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞിരുന്നു. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. സൗഹാർദ്ദ പരമായ സമീപനം ആണ് തമിഴ്നാടിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സമീപനം പോസിറ്റീവ് ആയി കാണുന്നു. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അ​ഗസ്റ്റിൻ അഭിപ്രായപ്പെട്ടു.