Mon. Dec 23rd, 2024
ലുധിയാന:

പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം.

ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്. കവർച്ചസംഘത്തിലെ ഒരാളെ കമ്പനി ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. മറ്റൊരാൾ രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.ജോയിന്റെ പൊലീസ് കമ്മിഷണർ ജെ ഇലഞ്ചെഴിയന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.