Sat. Jan 18th, 2025
പറശ്ശിനിക്കടവ്‌:

അമ്യൂസ്‌മെന്റ്‌ പാർക്ക്‌ വന്നാൽ പറശ്ശിനിക്കടവിലെ കുടിവെള്ളം മുട്ടുമെന്ന്‌ പ്രചരിപ്പിച്ചവർക്കുമുന്നിൽ വിസ്‌മയമായി നീലത്തടാകം. പാർക്ക്‌ പ്രവർത്തിക്കാൻ തുടങ്ങിയാൽ വളപട്ടണം പുഴയിലെ ജലനിരപ്പ്‌ താഴുമെന്ന്‌ പ്രവചിച്ച പരിസ്ഥിതി വാദികളും രാഷ്‌ട്രീയ എതിരാളികളും ഈ ജലസമൃദ്ധിയിൽ അമ്പരക്കുകയാണ്‌. പറശ്ശിനിക്കടവ്‌ മേഖലയിലെ കിണറുകൾ വറ്റിവരളുമെന്ന്‌ പരമ്പരയെഴുതുകയും ജനങ്ങളെ ആശങ്കപ്പെടുത്തുകയും ചെയ്‌ത മാധ്യമങ്ങൾ പിന്നീട്‌ ‘വിസ്‌മയ’ പാർക്കിലെ മഴവെള്ള സംഭരണി ലോകോത്തരമെന്ന്‌ വാഴ്‌ത്തി.

രാഷ്‌ട്രീയവിരോധത്തിന്റെപേരിൽ വികസനം മുടക്കുന്നവർക്കുമുന്നിൽ തലയുയർത്തി നിൽക്കുകയാണ്‌ പറശ്ശിനിക്കടവ്‌ വിസ്‌മയ പാർക്കും മഴവെള്ള സംഭരണിയും. രണ്ടരയേക്കറിൽ ആറു കോടി ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ളതാണ്‌ മഴവെള്ള സംഭരണി. കുന്നിന്റെ ചരിവിലായതിനാൽ ഇവിടെ മഴവെള്ളം സംഭരിച്ച്‌ നിർത്താനാകില്ലെന്നായിരുന്നു ഈ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെട്ടത്‌. എന്നാൽ, വിസ്‌മയ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന മലബാർ ടൂറിസം ഡെവല്‌മെന്റ്‌ കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി മഴവെള്ള സംഭരണി യാഥാർഥ്യമാക്കണമെന്ന തീരുമാനവുമായി മുന്നോട്ടുപോയി.

അന്ന്‌ രണ്ടരയേക്കർ സംഭരണിക്ക്‌ ആവശ്യമായ പോളിത്തീൻ ഷീറ്റ്‌ കേരളത്തിൽ ലഭ്യമായിരുന്നില്ല. കോയമ്പത്തൂരിൽനിന്നാണ്‌ പോളിത്തീൻ ഷീറ്റ്‌ കൊണ്ടുവന്നത്‌.2008 ആഗസ്‌ത്‌ 31ന്‌ തുടങ്ങിയ പാർക്കിൽ ആവശ്യത്തിനുള്ള വെള്ളം സംഭരണിയിൽനിന്ന്‌ ലഭിക്കുന്നുണ്ട്‌. പാർക്കിലെ 25 ഏക്കറിൽ പെയ്യുന്ന മഴവെള്ളം