Mon. Dec 23rd, 2024

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തിയറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്. മുൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ തിയറ്ററിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍ തുറന്ന് സജീവമാകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

“സിനിമയിലെ വമ്പൻ നിര വിട്ടാൽ താഴെ ഒരു നിരയുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. അവർക്കൊക്കെ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന്റെ ഉത്സവമാണ് ഇനിമുതൽ അങ്ങോട്ട്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെ ഉണ്ടാകട്ടെ.

ഇതൊരു വലിയ വ്യവസായമാണ്. എത്രയോ കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് പണിതിട്ട തിയറ്ററുകൾ, ഇന്നത്തെ സാങ്കേതികയിലേക്ക് എത്തിക്കാൻ പിന്നെയും കോടികളാണ് ചെലവഴിക്കുന്നത്.

അവർക്കും ജീവിതം തിരിച്ചു പിടിക്കലിന്റേതാണ്. എല്ലാം ആഘോഷമായി മാറട്ടെ. നവംമ്പർ 25ന് എന്റെ സിനിമ കാവലും തിയറ്ററിൽ എത്തുന്നുണ്ട്. പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രം​ഗത്തിന് തിരിച്ച് പിടിക്കാൻ സാധിക്കട്ടെ”, സുരേഷ് ​ഗോപി പറഞ്ഞു.