Sun. May 25th, 2025
തിരുവനന്തപുരം:

ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്കു റിവോൾവിങ് ഫണ്ട് ആയി 10,000 രൂപ വരെ പലിശരഹിത വായ്പ നൽകുന്ന പദ്ധതിക്കു കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പിട്ടു. 10 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.

ടൂറിസം ഡയറക്ടർ വി ആർ കൃഷ്ണതേജ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ടൂറിസം വകുപ്പിന്റെ അംഗീകാരമോ കെടിഎം ഉൾപ്പെടെ അംഗീകൃത സംഘടനയിൽ അംഗത്വമോ ഉള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കാണു സഹായധനത്തിന് അർഹത.