Wed. Jan 22nd, 2025

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി വീണ്ടും നടൻ ഋത്വിക് റോഷൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വിഡിയോയിലാണ് താരം ആര്യന് ജാമ്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം പങ്കുവെച്ചത്.

മാധ്യമപ്രവർത്തക ഫയി ഡിസൂസയും സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവേയും തമ്മിലുള്ള അഭിമുഖത്തിലെ ഭാഗമാണ് ഋത്വിക് പങ്കുവെച്ചത്. വിഡിയോയിൽ, ആര്യന്‍റെ കേസ് പരിഗണിക്കുന്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നിതിം സാംബ്രെ മുമ്പ് മയക്കുമരുന്നുമായി പിടിയിലായ ആളുകൾക്ക് ജാമ്യം നൽകിയിട്ടുണ്ടെന്ന് ദവേ ചൂണ്ടിക്കാട്ടുന്നു.

എൻ സി ബിക്കെതിരായ അഴിമതി ആരോപണവും അഭിമുഖത്തിൽ ചർച്ചയായി. ‘ഇത് യാഥാർഥ്യമാണെങ്കിൽ, തീർത്തും സങ്കടകരമായ കാര്യമാണ്’ ഋത്വിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.