ഇടുക്കി:
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം.
സമിതിയുടെ നിലപാട് ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രിം കോടതിയുടേതാകും . ഇടുക്കി അണക്കെട്ടില്‍ 90 ശതമാനം വെള്ളമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ ഇടുക്കി അണക്കെട്ടിന് താങ്ങാനാവില്ലെന്നും സമിതി വിലയിരുത്തി.
മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളത്തിന്റെ വാദങ്ങൾ സമിതി അംഗീകരിച്ചു. കേരളം ഉയർത്തിയ കാര്യങ്ങൾ ശക്തമാണെന്ന് തെളിഞ്ഞുവെന്നും റോഷി അഗസ്റ്റിൻ മീഡിയവണിനോട് പ്രതികരിച്ചു.